Feature NewsNewsPopular NewsRecent Newsവയനാട്

അരങ്ങ് 2025; കുടുംബശ്രീ വയനാട് ജില്ലാ കലോത്സവം നാളെ മുതൽ

കൽപ്പറ്റ: കുടുംബശ്രീ അയൽക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗാത്മക കഴിവുകൾ മാറ്റുരക്കുന്ന അരങ്ങ് 2025 ജില്ലാ കലോത്സവം 14,15 തിയതികളിലായി നടക്കും. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിങ്ങനെ വിവിധ ക്ലസ്റ്ററുകളായി നടത്തിയ മത്സരങ്ങളിൽ നിന്നും വിജയികളായവരാണ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുക. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ വിനയൻ അധ്യക്ഷനാവും. വിവിധ വേദികളിലായി 500 ലധികം മത്സരാർത്ഥികൾ 98 ഇനങ്ങളിൽ മാറ്റുരക്കും. സർഗോത്സവത്തിൻ്റെ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും മെയ് 15 വൈകിട്ട് 6 മണിക്ക് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അസൈനാർ നിർവഹിക്കും. ജില്ലാ തല വിജയികൾ മെയ് 26 മുതൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *