Feature NewsNewsPopular NewsRecent Newsവയനാട്

കൊട്ടിയൂർ വൈശാഖ മഹോത്സവം തീയതി കുറിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖമഹോത്സവം പ്രക്കുഴം ചടങ്ങിന് ഭാഗമായി തണ്ണീർകുടിചടങ്ങ്, അവിൽ അളവ്, ഉത്സവതീയ്യതി കുറിക്കൽ ചടങ്ങുകൾ നടത്തി. ഇക്കരെ ക്ഷേത്രത്തിന് സമീപത്തെ കൂത്തോടിൽ അടിയന്തര യോഗത്തിലാണ് വൈശാഖ മഹോത്സവത്തിന്റെ തീയ്യതി കുറിച്ചത്.

2025ലെ വിശേഷ ദിവസങ്ങൾ

ജൂൺ 2 (ഇടവം 19) – നീരെഴുന്നള്ളത്ത്

ജൂൺ 8 (ഇടവം 25) – നെയ്യാട്ടം

ജൂൺ 9 (ഇടവം 26) – ഭണ്ഡാരം എഴുന്നള്ളത്ത്

ജൂൺ 15 (മിഥുനം 1) – തിരുവോണം ആരാധന

ജൂൺ 17 (മിഥുനം 3) – ഇളനീർ വെപ്പ്

ജൂൺ 18 (മിഥുനം 4) – ഇളനീരാട്ടം, അഷ്ടമി ആരാധന

ജൂൺ 20 (മിഥുനം 6) – രേവതി ആരാധന

ജൂൺ 24 (മിഥുനം 10) – രോഹിണി ആരാധന

ജൂൺ 26 (മിഥുനം 12) – തിരുവാതിര ചതുശ്ശതം

ജൂൺ 27 (മിഥുനം 13) – പുണർതം ചതുശ്ശതം

ജൂൺ 28 (മിഥുനം 14) – ആയില്യം ചതുശ്ശതം.

ജൂൺ 30 (മിഥുനം 16) – മകം കലം വരവ്, കല പൂജ.

ജൂലൈ 3 (മിഥുനം 19) – അത്തം ചതുശ്ശതം, വാളാട്ടം, കലശ പൂജ.

ജൂലൈ 4 (മിഥുനം 20) – തൃക്കലശാട്ട്

Leave a Reply

Your email address will not be published. Required fields are marked *