Feature NewsNewsPopular NewsRecent NewsTrending News

2018നെ വീഴ്ത്തി കേരള ബോക്സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റായി ‘തുടരും’

മോഹൻലാൽ നായകായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. സംവിധാനം നിർവഹിച്ചിരിക്കുന്നത് തരുൺ മൂർത്തിയാണ്. 2018നെ വീഴ്ത്തി തുടരും കേരള ബോക്സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ഇൻഡസ്ട്രി ഹിറ്റായിരിക്കുന്നത്. തുടരും ആഗോളതലത്തിൽ ഏകദേശം 170 കോടിയിലേറെ നേടിയിട്ടുണ്ട്. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ എത്തിയ തുടരും കേരളത്തിൽ എക്കാലത്തെയും കൂടുതൽ കളക്ഷൻ നേടിയത് ഇൻഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്, തുടരും ഇൻഡസ്ട്രി ഹിറ്റായത് ആശിർവാദ് സിനിമാസും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി തകർക്കാൻ ഏത് റെക്കോർഡെന്ന് ചോദിക്കുകയാണ് ആരാധകർ.

കെ ആർ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *