Feature NewsNewsPopular NewsRecent Newsവയനാട്

രാത്രികാല മൃഗ ചികിത്സ ഇനി വീട്ടുപടിക്കൽ; 1962 ലേക്ക് വിളിച്ചാൽ മാത്രം മതി

പനമരം: മൃഗസംരക്ഷണ ക്ഷീരമേഖലയിലെ
കർഷകർക്ക് ആശ്വാസമായി രാത്രികാല
മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ
ലഭ്യമാക്കുന്നപദ്ധതിക്ക് പനമരം ബ്ലോക്കിൽ
തുടക്കമായി. രാത്രികാലങ്ങളിൽ
വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്കും
പ്രസവ സംബന്ധമായ അടിയന്തര
സാഹചര്യങ്ങൾക്കും ചികിത്സ ലഭിക്കുവാൻ ഇനികേന്ദ്രീകൃത കോൾ സെൻ്റർസംവിധാനത്തോടുകൂടിയ1962 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ
മതിയാവും. വൈകിട്ട് 6 മണി മുതൽ പുലർച്ചെ 5 മണിവരെ വെറ്റിനറി യൂണിറ്റിൻ്റെ സേവനം കർഷകരുടെ
വീട്ടുപടിക്കൽ ലഭ്യമാവും. പനമരം ബ്ലോക്കിൽ
ഉൾപ്പെട്ട പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി, പനമരം,
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഈ
പദ്ധതി പ്രകാരമുള്ള ചികിത്സാ സേവനം ലഭിക്കും. റീ
ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി
ശസ്ത്രക്രിയ സംവിധാനം ഉൾപ്പെടെയുള്ള 59
വെറ്റിനറി മൊബൈൽ യൂണിറ്റുകളാണ്
സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. 2025 ഏപ്രിൽ 30ന്
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ
സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയും ധനകാര്യ മന്ത്രി കെ എൻ
ബാലഗോപാലും ചേർന്നാണ് 59
ആംബുലൻസുകളുടെയും ഫ്‌ലാഗ് ഓഫ് കർമ്മം
നിർവഹിച്ചത്.

വയനാട് ജില്ലയ്ക്ക് ശസ്ത്രക്രിയ സംവിധാനമുള്ള വെറ്റിനറി ആംബുലൻസ് ഉൾപ്പെടെ മൂന്ന് യൂണിറ്റുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടുവർഷം മുമ്പ് ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിൻ്റെ ഭാഗമായി ആരംഭിച്ച സുൽത്താൻബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഉച്ചയ്ക്കു ശേഷമുള്ള മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം രാത്രികാലത്തേക്ക് മാറ്റാനാണ് തീരുമാനം. പുതുതായി അനുവദിച്ച കൽപ്പറ്റ ബ്ലോക്കിലെ മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കും. മെയ് അവസാനവാരത്തോടെ വയനാട് ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗ ചികിത്സാ സേവനം 1962 എന്ന ടോൾഫ്രീ നമ്പറിലൂടെ ലഭ്യമാക്കാനും മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും ചികിത്സാ ലഭ്യത പകൽപോലെ രാത്രിയിലും ഉറപ്പുവരുത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്

പനമരം ബ്ലോക്ക് പരിധിയിൽ ആരംഭിച്ച മൊബൈൽ വെറ്റിനറി യൂണിറ്റിൻ്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫ് കർമ്മവും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച് സുൽത്താൻബത്തേരി എംഎൽഎ ഐ .സി ബാലകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്‌ണൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ബി ജിതേന്ദ്ര കുമാർ പദ്ധതി വിശദീകരണം നടത്തി.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ .വി, പുൽപ്പള്ളിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ടി കരുണാകരൻ,ശ്രീദേവി മുല്ലക്കൽ,ജോളി നരിതൂക്കിൽ,, മെമ്പർമാരായ ഉഷ ബേബി, അനിൽ സി കുമാർ, മണി പാമ്പനാൽ, പുൽപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി,മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.സജി ജോസഫ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ. രമാദേവി പി കെ,സീനിയർ വെറ്റിനറി സർജൻ ഡോ മനോജ് വി ജെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. പ്രേമൻ കെ എസ് സ്വാഗതവും അസി.ഫീൽഡ് ഓഫീസർ എ കെ രമേശൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *