Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് മെഡിക്കൽ കോളേജിനോട് അധികൃതരുടെ അവഗണന ; യൂത്ത് കോൺഗ്രസ് അനശ്ചിതകാല സമരത്തിലേക്ക്; സൂചന ഉപവാസ സമരം മെയ് 10 ശനിയാഴ്ച്ച

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക്. സൂചന സമരമായി മെയ് 10 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മെഡിക്കൽ കോളേജിന് മുമ്പിൽ ഉപവാസ സമരം നടത്തും. മാസങ്ങളായി മുടങ്ങി കിടക്കുന്ന സിടി സ്‌കാൻ സംവിധാനം യുദ്ധകാലടിസ്ഥാനത്തിൽ ലഭ്യമാക്കുക, സായാഹ്ന ഓ പി പുനസ്ഥാപിക്കുക, അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കുക, കാർഡിയോളജി സേവനം ആഴ്‌ചയിൽ മുഴുവൻ ദിവസവും ലഭ്യമാക്കുക, ന്യൂറോ, യൂറോ ഡോക്ട‌ർമാരുടെ സേവനം ലഭ്യമാക്കുക, ഡോക്ട‌റുമാരുടെ സേവനം കാര്യക്ഷമമാക്കുക, ലാബുകളിൽ ടെസ്റ്റുകൾ ഉറപ്പു വരുത്തുക, ഐസിയു ആംബുലൻസ് അടക്കമുള്ള ആംബുലൻസ് സംവിധാനം കാര്യക്ഷമമാക്കുക, എക്സ്റേ സംവിധാനം ഓപിയിലും പുനരാരംഭിക്കുക, കരൾ രോഗ വിദഗ്ധരുടെ സേവനവും, ടാഗ് ടെസ്റ്റും ആരംഭിക്കുക, മരുന്നുകൾ ലഭ്യമാക്കുക,ഡോക്‌ടർമാരുടെ സേവനം സമയബന്ധിതമാക്കുക, ഓപി സൗകര്യങ്ങൾ വിപുലീകരിച്ച് ഡോക്‌ടറുമാരുടെ സേവനവും വർന്നിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന സമരമായി ഉപവാസ സമരം സംഘടിപ്പിക്കുന്നത്.

സമരം ബത്തേരി എംഎൽ എ ഐസി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് നിർവഹിക്കും. സംസ്ഥാന ജില്ലാ ബ്ലോക് നേതാക്കൾ സംബന്ധിക്കും. സമരത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ തേടുന്നതായും യൂത്ത് കോൺഗ്രസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *