കഥയും കഥ പറച്ചിലും -വേനൽ ക്യാമ്പ് സംഘടിപ്പിച്ചു
ചുണ്ടേൽ :കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി വായനശാലയുടെയും ആഭിമുഖ്യത്തിൽ കഥയും കഥ പറച്ചിലും വേനൽ ക്യാമ്പ് ചെമ്പട്ടി ഉന്നതയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. കഥപറച്ചിൽ വർക്ക്ഷോപ്പിൽ അനീഷ് എബ്രഹാം കഥകൾ അവതരിപ്പിക്കുകയും, വിദ്യാർത്ഥികൾ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും കഥയെ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ വേനൽ അവധികാല വിദ്യഭ്യാസ പ്രവർത്തങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ബാലവേദിയിലെ വിദ്യാർത്ഥികളുടെ കൂടെ ലൈബ്രറി സെക്രട്ടറി ബവീഷ് കുമാർ, ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ,വെറ്റിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്, ടി. എഫ്. എൻ ഫെലോ, സുശ്രുതൻ എന്നിവർ സംസാരിച്ചു.