പുല്‍പ്പള്ളിയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു
പുല്‍പ്പള്ളി:മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ആറാംഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി. മെയ് 2ന് ആരംഭിച്ച ക്യാമ്പയിന്‍ 23ന് അവസാനിക്കു. 18 പ്രവര്‍ത്തി ദിവസങ്ങളി ലായിട്ടാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ 6 വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.ഗോരക്ഷാ പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഉഷ ബേബി അധ്യക്ഷയായി. 2019ലെ സെന്‍സസ് പ്രകാരം 6600 ഓളം പശുക്കളും പോത്തുകളുമാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. 80 ശതമാനത്തിലേറെ കന്നുകാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് .പുല്‍പ്പള്ളി മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കെ. എസ്.പ്രേമന്‍ സ്വാഗതവും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ എ. കെ. രമേശന്‍ നന്ദിയും പറഞ്ഞു.റോഷ്‌ന സിഡി, ബിന്ദു പി കെ,ബിനോയി ജെയിംസ്,ബിന്ദു എം ആര്‍, ജ്യോതി രാജു, അനൂപ് കെ, ബാബു.പി.ഇ, ബേബി. ഒ, സന്തോഷ് കുമാര്‍ പി ആര്‍ മാത്യു പി ജെ,,സിജി സാബു, ശ്യാമപ്രസാദ് .പി , അരുണ്‍ ബെന്നി തുടങ്ങിയവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി