Event More NewsFeature NewsNewsPoliticsPopular NewsRecent News

കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലെ ചികിത്സാ സംവിധാനങ്ങൾ വയനാട് മെഡിക്കൽ കോളേജിലും ഏർപ്പെടുത്തണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിക്ഷേധിച്ച് കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ധർണാ സമരം നാളെ (03/05/2025) വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് നടക്കും.
വയനാട് മെഡിക്കൽ കോളേജിൽ വേണ്ട പരിശോധനാ/ജീവൻ രക്ഷാ ഉപകരണങ്ങൾ ഒരുക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അവതാളത്തിലായ ഒ പി സംവിധാനം കാര്യക്ഷമമാക്കുക. അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്റ്റർമാരെ നിയമിക്കുകയും ചികിത്സാ സംവിദാനം കാര്യക്ഷമമാക്കുകയും ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധാരണാ സമരം.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുൻ എം എൽ എ സി മമ്മൂട്ടി ഉദ്ഘാടനം ചെയ്യും, ജില്ലാ നേതാക്കളായ കെ കെ അഹ്മദ് ഹാജി ,ടി മുഹമ്മദ്‌ . എൻ നിസാർ അഹമ്മദ്, വി സൈനാർ ഹാജി ,സി കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുക്കും.

2021ൽ വയനാട്ടിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ജനം അതിനെ കണ്ടത്. എന്നാൽ നാളിതുവരെ ഒരു മെഡിക്കൽ കോളേജ് എന്ന നിലയിൽ രോഗികൾക്ക് മതിയായ ചികിത്സ നൽകാൻ സാധിക്കുന്ന രീതിയിൽ മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ചെറീയ ഒരു അപകടം നടന്നാൽ പോലും കോഴിക്കോട്ടേക്കും ജില്ലയിലെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും റഫർ ചെയ്യുന്ന പ്രവർത്തനം മാത്രമാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ നടക്കുന്നത്. മാനന്തവാടിയിൽ വാഹന അപകടം നടന്നാൽ ചികിത്സ കിട്ടാതെ മരിക്കുക എന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്.

മെഡിക്കൽ കോളേജ് എന്ന പേരുള്ളത് കൊണ്ട് ജില്ലയിലെ അത്യാസന്ന നിലയിലുള്ള രോഗികളെ ഇവിടെക്ക് കൊണ്ട് വരുന്നു എന്നാൽ ആവശ്യമായ പരിശോധനാ ഉപകരണങ്ങളോ ജീവൻ രക്ഷാ ഉപകരണങ്ങളോ മാനന്തവാടി മെഡിക്കൽ കോളേജിൽ ഇല്ല. ഇത് കൊണ്ട് തന്നെ സമയത്തിനു ചെകിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ എണ്ണം മാനന്തവാടിയിൽ കൂടുകയാണ്. വളരെ ആശങ്കാ ജനനഗമായ അവസ്ഥയായിത്.

കഴിഞ 9 വർഷമായി ഭരിക്കുന്ന സർക്കാർ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ്, വയനാട്ടിൽ മെഡിക്കൽ കോളേജിന്റെ പേരിൽ വോട്ടു വാങ്ങി വിജയിച്ച മന്ത്രി ഒ ആർ കേളു ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാവണം.

പത്ര സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള , നിയോജക മണ്ഡലം സെക്രട്ടറി കെ സി അസീസ് കോറോം, പ്രസിഡന്റ് സി പി മൊയ്തു ഹാജി , ഭാരവാഹികളായ കടവത്ത് മുഹമ്മദ്‌ , കുന്നോത്ത് ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ് , വെട്ടൻ അബ്ദുള്ള ഹാജി, പള്ളിയാൽ ഉസ്മാൻ, മുനീർ പാറക്കടവത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *