Feature NewsNewsPopular NewsRecent Newsവയനാട്

കുമഴി പുനരധിവാസ പദ്ധതി; കർഷകസംഘം മുത്തങ്ങ റെയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.

സുല്‍ത്താന്‍ ബത്തേരി : നൂല്‍പ്പുഴ വനഗ്രാമത്തിലെ പുനരധിവാസത്തിലെ അപകാതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുത്തങ്ങ റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വനഗ്രാമമായ കുമഴിയിലെ പുനരധിവാസ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും പദ്ധതി വേഗത്തിലാക്കണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു. ഗ്രാമത്തിലെ 28 കുടുംബങ്ങളാണ് നിലവില്‍ റിബില്‍ഡ് കേരള പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ യോഗ്യരായ 12 കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് കര്‍ഷകസംഘം ഉന്നയിക്കുന്നത്. പ്രതിഷേധ പരിപാടി കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് എ വി ജയന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ചക്രപാണി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി കെ ശ്രീജന്‍, സി എന്‍ രവി, കെ എം സിന്ധു പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *