രുചിവിരുന്നൊരുക്കി കഫെ കുടുംബശ്രീ ഫുഡ് കോർട്ട്
എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തുന്നവർക്ക് ഭക്ഷ്യ വിരുന്നൊരുക്കി കഫെ കുടുംബശ്രീ ഫുഡ് കോർട്ട്. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ 10 സ്റ്റാളുകളാണുള്ളത്. ഫുഡ് കോർട്ടിലെത്തുന്നവർക്ക് വനസുന്ദരി, വിവിധ തരം ദോശകൾ, മലബാർ സ്പെഷൽ, പാനി പൂരി, ബിരിയാണി,പത്തിരി, ബീഫും പൊറോട്ടയും, ചൈനീസ് വിഭവങ്ങൾ, ചായ, ഊര്കാപ്പി തുടങ്ങി വിവിധ വിഭവങ്ങളാണ് ഒരുക്കിയത്.
ഒരേ സമയം 100 ൽ അധികം ആളുകൾക്ക് ഭക്ഷണം കഴിക്കാൻ ഫുഡ് കോർട്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഭക്ഷണം കഴിച്ചുകൊണ്ട് കലാപരിപാടികൾ ആസ്വദിക്കാൻ കഴിയുവിധമാണ് സ്റ്റാൾ ക്രമീകരിച്ചത്. ഏപ്രിൽ 28 ന് മേള സമാപിക്കും.