Feature NewsNewsPopular NewsRecent Newsഇന്ത്യ

രാഹുൽ ഗാന്ധി ഇന്ന് ജമ്മുകാശ്മീർ സന്ദർശിക്കും

ജമ്മു കാശ്മീർ: പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ജമ്മു കാശ്‌മീരിൽ എത്തും. അനന്ത്നാഗിൽ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.

പഹൽഗാമിൽ സുരക്ഷാവീഴ്‌ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂണിൽ തുറക്കാറുള്ള ബൈസരൺ വാലി ഇപ്രാവശ്യം ഏപ്രിലിൽ തുറന്നത് സുരക്ഷ ഏജൻസികൾ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രം പറയുമ്പോൾ അത് സുരക്ഷാ വീഴ്‌ചയല്ലേ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം. അതേസമയം പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *