Feature NewsNewsPopular NewsRecent Newsകേരളം

കണ്ണൂർ ജില്ലയിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേള ഉദ്ഘാടനം മെയ് എട്ടിന്

സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയാകും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയെന്ന് രജിസ്ട്രേഷൻ, പുരാവസ്‌തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മേളയുടെ സംഘാടക സമിതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ കഴിഞ്ഞ ഒൻപത് വർഷം ജില്ലയിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് പ്രദർശന വിപണന മേളയുടെ ലക്ഷ്യം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദർശന മേളക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്‌തു.

കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മെയ് എട്ടിന് നടക്കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്കകാരിക പരിപാടികൾ, കാർഷിക, ഭക്ഷ്യ, പുസ്‌തക മേള എന്നിവ നടക്കും. മേള നഗരിയിൽ 2500 ചതുരശ്ര അടിയിൽ ഐപിആർഡിയുടെ തീം പവലിയൻ ഒരുക്കും. കൃഷി, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്‌ബി, കായികം വകുപ്പുകളുടെ പവലിയനുകൾക്ക് പ്രത്യേക ഇടമുണ്ടാവും. മിനി തിയേറ്റർ, പോലീസ് വകുപ്പിന്റെ ഡോഗ്ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനങ്ങളും സജ്ജമാക്കുന്നുണ്ട്. —

Leave a Reply

Your email address will not be published. Required fields are marked *