‘മനുഷ്യന് പ്രകൃതിയെ വേണം, പക്ഷേ പ്രകൃതിക്ക് മനുഷ്യനെ ആവശ്യമില്ല’: കെ.എൻ.എ ഖാദർ
മാനന്തവാടി: മനുഷ്യന് പ്രകൃതിയെ ആവശ്യമാണെങ്കിലും, പ്രകൃതിക്ക് മനുഷ്യനെ ആവശ്യമില്ലെന്ന് ലിഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി സെമിനാറിൽ എൽ.ഇ.പി സംസ്ഥാന പ്രസിഡൻ്റ് കെ.എൻ.എ ഖാദർ എക്സ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രകൃതി സംരക്ഷണം ഓരോ മനുഷ്യൻ്റെയും ധാർമിക ഉത്തരവാദിത്വമാണ്. മൂല്യങ്ങൾ മനുഷ്യന് പഠിപ്പിച്ച് കൊടുക്കുന്ന പ്രകൃതിയെ കൊല്ലുന്ന മനുഷ്യൻ പ്രാകൃതനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ജലദിനമായ മാർച്ച് 22ന് ആരംഭിച്ച ജലജാഗ്രത ക്യാമ്പയിൻ ഭൗമദിനത്തോടെയാണ് സമാപിച്ചത്. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി വിഷയങ്ങൾ ജനകീയ ചർച്ചയാക്കുന്നതിന് വിവിധ മത്സരങ്ങളും വെബിനാറുകളും സംഘടിപ്പിച്ചു.
സമാപന സമ്മേളനം കെ.കെ. അഹമ്മത് ഹാജി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ എൽ.ഇ.പി സംസ്ഥാന ജനറൽ സെക്രട്ടറി സലീം കുരുവമ്പലം വിഷയാവതരണം നടത്തി. ‘വയനാടിന്റെ പരിസരവർത്തമാനം’ എന്ന വിഷയത്തിൽ പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എൻ. ബാദുഷ സംവദിച്ചു.
‘നെറ്റ് സീറോ സങ്കൽപ്പം’ ബിപിൻ കെ. അഗസ്റ്റ്യൻ അവതരിപ്പിച്ചു. ‘പരിസ്ഥിതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ടി. മുഹമ്മദ് ക്ലാസ് എടുത്തു. ‘പരിസ്ഥിതി സംരക്ഷണം ഗ്രന്ഥാലയങ്ങളിലൂടെ’ എന്ന വിഷയത്തിൽ തോമസ് സേവ്യർ, ‘കാലാവസ്ഥ വ്യതിയാനം: പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ യഹ്യാ ഖാൻ തലക്കൽ, ‘പരിസ്ഥിതി സംരക്ഷണത്തിൽ യുവതയുടെ പങ്ക്’ എന്ന വിഷയത്തിൽ എം.പി നവാസ് സംസാരിച്ചു.
‘ജല ബജറ്റ്’ വിഷയം മുഫീദ തസ്നി അവതരിപ്പിച്ചു. ‘പരിസ്ഥിതിയുടെ വിദ്യാർത്ഥി കാഴ്ച’ എന്ന വിഷയത്തിൽ നെഹ്ല്ല ഫാത്തിമയും അസ്സ റൈഖയും പ്രബന്ധം അവതരിപ്പിച്ചു. പരിസ്ഥിതി ക്വിസ് റിൻഷ ഫാത്തിമ നടത്തി. ആയിഷ സൻഹ, ഷാനവാസ് എ കെ ജലഗാനം ആലപിച്ചു. അബു ഗൂഡലായി പ്രമേയാവതരണം നടത്തി.
പരിസ്ഥിതി ചർച്ചയ്ക്ക് മായൻ മുതിര, പ്രദീഷ് പഴശ്ശി, സ്വപ്ന ആന്റണി, ഫസൽ സി.എച്ച്., ടി. അവറാൻ, ദക്ഷിണ ദാമോദരൻ, അയ്യൂബ് മീനങ്ങാടി, നാസർ മേപ്പാടി എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ അബ്ദുറഹ്മാൻ അച്ചാരത്ത് അധ്യക്ഷത വഹിച്ചു. ഒരു വർഷത്തെ സംഘടനയുടെ പരിസ്ഥിതി പ്രവർത്തന രൂപരേഖ വിഹുസൈൻ അവതരിപ്പിച്ചു. യോഗത്തിൽ എ.എം അബൂബക്കർ,റസാഖ് കൽപ്പറ്റ, എൻ.കെ റഷീദ്, സി.കുഞ്ഞബ്ദുള്ള, നിസാർ അഹമ്മത്, അബ്ദുള്ളമാടക്കര,അയ്യൂബ് ബത്തേരി, ഹാരിസ് പടിഞ്ഞാറത്തറ, അസിസ്, എഎൽ.ആർ അസ്സയിനാർകെ.കെ. സി.മൈമൂന, മുത്തലിബ് ദ്വാരക , പി.വി.എസ് മൂസ്സഎന്നിവർ ആശംസകൾ അറിയിച്ചു.സ സുലൈമാൻ പനമരം സമ്മാനദാനം നിർവ്വഹിച്ചു.
വി. ഹുസൈൻ സ്വാഗതവും മായൻ മുതിര നന്ദിയും പറഞ്ഞു.