Event More NewsFeature NewsNewsPoliticsPopular News

അവധിക്കാലത്ത് കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനവുമായി ജോയ്

പുൽപ്പള്ളി . അവധിക്കാലത്ത് വിദ്യാർഥികളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച് മാതൃകയാകുകയാണ് ചേലൂരിലെ വെട്ടുകാട്ടിൽ ജോയി. കഴിഞ്ഞ എട്ട്‌ വർഷമായി ആയിരത്തോളം വിദ്യാർഥികളാണ് നീന്തൽ പഠിച്ചത്. നാല് വയസു മുതൽ ഉള്ള കുട്ടികളും നീന്തൽ പരിശീലനത്തിന് എത്തുന്നുണ്ട്. മുങ്ങി മരണങ്ങളും മറ്റും വർധിച്ചു വരുന്നത് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടമാൻതോട്ടിലെ ചേലൂർ ചെക്ക് ഡാമിലെ നീന്തൽ പരിശീലനം. ഇതിനു പുറമെ കുട്ടികളിലെ കായിക ക്ഷമത വർധിപ്പിക്കുക എന്നതു നീന്തൽ പരിശീലനം വഴി സാധ്യമാകും. പ്രദേശത്തെ നിരവധി കുട്ടികളാണ് ഇവിടെ നീന്തൽ പഠിക്കാൻ എത്തുന്നത്. നീന്തൽ പരിശീലനം സ്വയം രക്ഷക്ക് മാത്രമല്ല വേണ്ട സാഹചര്യങ്ങളിൽ അപകടത്തിൽപെടുന്നവരെ രക്ഷപെടുത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും കുട്ടികളിലേക്ക് എത്തിക്കുന്നു. സ്കൂൾ തുറക്കുന്നത് വരെയും പരിശീലനം നൽകുമെന്നും ജോയി പറഞ്ഞു. ഇതിനായി നാട്ടുകാരുടെ പൂർണ പിന്തുണയും ജോയിക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *