Event More NewsFeature NewsNewsPoliticsPopular News

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ, പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച

ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. യുഎസ് നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ സീനിയർ ഡയറക്‌ടർ റിക്കി ഗിൽ ഉൾപ്പെടെയുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘമാണ് ഇന്ത്യയിലെത്തിയത്.

ഭാര്യ ഉഷ ചിലുകുരിക്കും മക്കൾക്കുമൊപ്പം നാല് ദിവസം സന്ദർശനത്തിനാണ് വാൻസ് പദ്ധതിയിടുന്നത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ വാൻസിനെയും സംഘത്തെയും ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

നാല് ദിവസത്തെ സന്ദർശനത്തിൽ ജയ്‌പൂർ, ആഗ്ര, അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വാൻസും കുടുംബവും യാത്ര ചെയ്യും. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ വാൻസിനും കുടുംബത്തിനും പ്രത്യേക അത്താഴവിരുന്നും സംഘടിപ്പിക്കും.

ഇന്ത്യ- യുഎസ് താരിഫ് പ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് വാൻസിന്റെ സന്ദർശനം എന്നത് പ്രധാനമാണ്. താരിഫ്, വിപണി, വ്യാപാരം, പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *