Feature NewsNewsPopular NewsRecent Newsവയനാട്

കബനി നദിയിൽജലവിതാനം താഴ്ന്നത്ശങ്കക്കിടയാക്കുന്നു

പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ പ്രധാന
ജലസ്രോതസായ കബനി നദിയിൽ ജലനിരപ്പ്
അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു,
ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വൻതോതിൽ
കുറഞ്ഞത്. കർണ്ണാടകയിൽ കൃഷിക്കും
കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടിൽ
നിന്നും കൂടുതൽ വെള്ളം എടുത്ത് തുടങ്ങിയതാണ്
ഇതിന് കാരണം. ജില്ലയിൽ പല ഭാഗങ്ങളിലും
വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ഒഴുകിയെത്തുന്ന
വെള്ളം ബീച്ചനഹള്ളി ഡാമിൽ നിന്നും വെള്ളം
കുടുതൽ തുറന്ന് കൊടുത്തതോടെ പുഴയുടെ പല
ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്. വേനൽമഴ
ലഭിച്ചില്ലെങ്കിൽ കബനി നദിയിൽ നീരൊഴുക്ക്
കുറയുന്നത് ജലക്ഷാമത്തിനിടയാക്കും. ഈ അവസ്ഥ
തുടർന്നാൽ താമസിയാതെ കബനി കുടിവെള്ളപദ്ധതി ദോഷകരമാകുമോ എന്ന ആശങ്കയിലാണ്.
കബനി നദിയിൽ ജലവിതാനം കുത്തനെ
താഴ്ന്നതോടെ പുഴയിൽ പാറക്കെട്ടുകൾ മാത്രമായ
അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *