ഫെൻസിംഗ്നിർമാണത്തിൽഅഴിമതിയെന്ന്ആരോപണം
മാനന്തവാടി: പാല്‍വെളിച്ചം, കുറുവ പ്രദേശത്തെ ക്രാഷ്ഗാഡ് റോപ്പ് ഫെന്‍സിംഗിന്റെ നിര്‍മാണത്തില്‍ അപാകത. ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പ്രദേശത്തെ ഒഴുകയില്‍ അഖില്‍, തോമസ് പാപ്പിനശ്ശേരി, സഹോദരങ്ങളായ ബിനോയ്, ജോണ്‍സണ്‍ എന്നിവരുടെ വാഴ, റബര്‍, കവുങ്ങ് എന്നിവയാണ് ആന കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം പ്രദേശത്ത് സ്ഥാപിച്ച ക്രാഷ് ഗാഡ് റോപ്പ് ഫെന്‍സിങ്ങ് കാര്യക്ഷമമല്ലാത്തത് കാരണമാണ് ഇവിടെ ആനയിറങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 2017ല്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഡിഎഫ്ഒ ഓഫിസിന് മുന്നില്‍ ശവപെട്ടി സമരം നടത്തിയതിന്റെ ഭാഗമായാണ് അന്ന് പത്ത് കോടി രൂപ റെയില്‍ ഫെന്‍സിംഗിനായി അനുവദിച്ചത്. ഫണ്ട് അനുവദിച്ച അന്നു മുതല്‍ ഇത് വിവാദമായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും കോടതിയില്‍ കേസായതിന് ശേഷം പദ്ധതി മൂന്നരകോടി രൂപയിലേക്ക് ഒതുങ്ങി. 2015ല്‍ മാങ്കുളത്ത് നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ആക്ഷന്‍ കമ്മറ്റി നേരില്‍ കണ്ട് പകര്‍ത്തി ഇവിടെ നടപ്പാക്കാന്‍ ആവശ്യപെട്ടത്. എന്നാല്‍ ഇവിടെ നടപ്പിക്കിയ പദ്ധതി അഴിമതിയില്‍ മുങ്ങുകയും ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മാണം തട്ടിക്കൂട്ടി പൂര്‍ത്തീകരിക്കുകയായിരുന്നു. കര്‍ണാടകയില്‍ നടപ്പിലാക്കിയ ഇതേ റെയില്‍ ഫെന്‍സിംഗ് പദ്ധതിയുടെ ആനകള്‍ പലപ്പോളും തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു കാലുപോലും ഇതുവരെ തകര്‍ന്നിട്ടില്ല. പാല്‍വെളിച്ചം പദ്ധതിയിലെ അഴിമതിയെ കുറിച്ചു ആക്ഷന്‍ കമ്മറ്റി പരാതിയും മുന്നറിയിപ്പും സമരവും നടത്തിയിരുന്നു. ഇതെല്ലാം അവഗണിക്കപ്പെടുകയാണ് ചെയ്തത്. കോടികള്‍ പാഴായ ക്രാഷ് ഗാഡ് റോപ്പ് ഫെന്‍സിന്റെ പണിയിലെ അപാകതയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍കമ്മറ്റി മന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.