Feature NewsNewsPopular NewsRecent Newsഇന്ത്യ

വഖഫ് ഭേദഗതി ബിൽ നിയമമായി; രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെൻ്റ് ബില്ല് പാസാക്കിയത്. രാജ്യസഭ പാസാക്കി മണിക്കൂറുകൾക്കകം തന്നെ ബില്ലിന് അംഗീകാരം ലഭിച്ചു.

പ്രതിപക്ഷത്തിൻ്റെയും മുസ്‌ലിം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം. ഏപ്രിൽ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബിൽ ലോക്സ‌ഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *