ഹൃദയ ശസ്ത്രക്രിയ:സർക്കാർ ജീവനക്കാരുടെ ആകസ്മികാവധി 90 ദിവസമാക്കി
കൽപ്പറ്റ: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന
ജീവനക്കാർക്ക് ഒരു വർഷം അനുവദിക്കുന്ന ആകസ്മികാവാധി 90 ദിവസമായി ഉയർത്തി സർക്കാർ ഉത്തരവായി. ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയകാരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് അംഗീകൃത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നപക്ഷം കേരള സർവീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ഒരു വർഷം 45 ദിവസം കഴിയാത്ത ആകസ്‌മികാവധിയാണ് അനുവദിച്ചിരുന്നത്. ഇത് 90 ദിവസമായി ഉയർത്തണമെന്നും ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ബാധകമാക്കണമെന്നും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.