Feature NewsNewsPopular NewsRecent Newsകേരളം

ആശാ വർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: ആശാ വർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രിയുടെ ചേമ്പറിൽ നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ചർച്ച നടക്കുക. അതേസമയം, ആവിശ്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആശാ വർക്കർമാർ പറയുന്നത്. ഉന്നയിച്ച ആവിശ്യങ്ങൾ അംഗീകരിക്കണമെന്നും ഇതിനായി ഉത്തരവിറക്കണമെന്നും ആശാ വർക്കർമാർ പറയുന്നു.

വേതന വർദ്ധനവ്, ജോലി സ്ഥിരത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് ആശ വർക്കർമാർ നടത്തുന്ന സമരം ഇപ്പോൾ 52-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം 50 ദിവസത്തിലധികം പിന്നിട്ടിട്ടും സർക്കാർ തലത്തിൽ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇത് ആശ വർക്കർമാരുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇടയാക്കി. ഇതിന് പിന്നാലെയാണിപ്പോൾ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *