വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ;ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി
ഡൽഹി:സംയുക്ത പാർലമെൻ്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും. എൻ ഡി എ സഖ്യകക്ഷിയായ ടിഡിപി മുന്നോട്ട് വെച്ച നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ ബില്ല് എന്നും സൂചനയുണ്ട്.
ഇതോടെ സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ആകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.