കേരളത്തിൽ കളിക്കാൻ മെസിക്കും സംഘത്തിനും നൽകേണ്ടത് 100 കോടി
ഇതിഹാസ താരം ലയണൽ മെസി നയിക്കുന്ന അർജന്റീനിയൻ ഫുട്ബോൾ ടീം ഈ വർഷം അവസാനം കേരളത്തിൽ പ്രദർശന മത്സരങ്ങൾ കളിക്കുമെന്ന പ്രഖ്യാപനം ഇതിനകം തന്നെ വന്നുകഴിഞ്ഞു. എന്നാൽ മെസിയും കൂട്ടരും രണ്ട് പ്രദർശനമത്സരങ്ങൾ കളിക്കുമ്പോൾ അതിനായി കേരളം ചിലവിടേണ്ട തുക നൂറ് കോടിയാണ്. ദൈനിക് ഭാസ്കകർ റിപ്പോർട്ടനുസരിച്ച് സന്ദർശക ടീമിനായി ഒരു സെവൻ സ്റ്റാർ ഹോട്ടൽ മുഴുവനായും ബുക്ക് ചെയ്യുമെന്നും പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പറയുന്നു.
ഇന്ത്യയിൽ അർജൻ്റീനയുമായി പ്രദർശനമത്സരം കളിക്കേണ്ട ടീം ഏതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നീലക്കുപ്പായക്കാരുടെ എതിരാളികളായി എത്തുന്ന ടീമിനി അമ്പത് കോടിയായിരിക്കും ലഭിക്കുക. 2011-ൽ കൊൽക്കത്തയിൽ വെനസ്വേലക്കെതിരെ ലോകകപ്പ് യോഗ്യത മത്സരം കളിച്ചപ്പോഴാണ് 37 കാരനായ മെസി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സാൾട്ടലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം 1-0 സ്കോറിൽ അർജന്റീന സ്വന്തമാക്കിയിരുന്നു. എട്ട് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി നയിച്ച അർജ്ൻറീന 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ കിരീടം ചൂടിയിരുന്നു.
കേരളത്തിന്റെ കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ
മാസങ്ങൾക്ക് മുമ്പാണ് മെസിയും സംഘവും
കേരളത്തിൽ കളിക്കാനെത്തുമെന്ന കാര്യം
പ്രഖ്യാപിച്ചത്. എന്നാൽ അർജന്റീന കളിക്കുമെന്ന
ഉറപ്പുകിട്ട നീണ്ട കാത്തിരിപ്പായിരുന്നു. കഴിഞ്ഞ
മാസമാണ് അർജന്റീന കളിക്കാനെത്തുമെന്ന ഉറപ്പ്സർക്കാരിന് ലഭിച്ചത്. ടീമിനായി ചെലവാകുന്ന
തുകക്ക് സ്പോൺസർമാരെ കണ്ടെത്തിയാണ്
ലോക ചാമ്പ്യൻമാരെ കേരളത്തിലേക്ക് എത്തുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ
പ്രസിഡന്റ് ക്ലോഡിയോ ഫാബിയൻ ടാപ്പിയയും
അർജന്ററീന ഇന്ത്യയിൽ കളിക്കാനെത്തുമെന്ന
കാര്യം സ്ഥിരീകരിച്ചിരുന്നു. മെസി ഇന്ത്യയിൽ
പ്രദർശന മത്സരം നടത്തുന്നതോടെ അർജന്റീന
ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ)
അന്താരാഷ്ട്ര വികസനത്തിൽ പുതിയ നാഴികക്കല്ല്
പിന്നിട്ടിരിക്കുന്നതായും മാധ്യമങ്ങൾറിപ്പോർട്ട്
ചെയ്തിരുന്നു.