വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു കമ്പനീതീരം ജനസാഗരമായി
മാനന്തവാടി:വയനാടിന്റെ ദേശീയ മഹോത്സവം ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു.മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം.മാനന്തവാടി വിവിധയിടങ്ങളില്‍നിന്നുള്ള അടിയറകള്‍ സംഗമിച്ചപ്പോള്‍ ജനസാഗരമായി വള്ളിയൂര്‍ക്കാവ്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആനയെ ഉള് പ്പെടുത്താതെയാണ് തലപ്പുഴ വള്ളിയൂര്‍ ക്ഷേത്രം അടിയറ നടത്തിയത്. വെള്ളിയാഴ്ച രാത്രി 8.30-ഓടെയാണ് എരുമത്തെരുവ് ഭാഗത്തുനിന്ന് ഇളനീര്ക്കാ വുകളോടുകൂടിയുള്ള അടിയറള് മാനന്തവാടി നഗരത്തിലെത്തിയത്. സാമ്പത്തികപ്രതിസന്ധിയും മറ്റും കാരണം ആഘോഷമായി അടിയറകള്‍ നടത്തുന്നതിലുള്ള പ്രയാസം വര്‍ഷങ്ങളായി വിവിധ ഉപക്ഷേത്ര ഭാരവാഹികള്‍ വള്ളി യൂര്‍ക്കാവ് ഭഗവതി ദേവസ്വത്തെ അറിയിച്ചിരുന്നു.ചിറക്കര, ജെസി, തലപ്പുഴ, തേറ്റമല, കൂളിവയല്‍, ഒണ്ടയ ങ്ങാടി, ചാത്തന് ചെറുകാട്ടൂര്‍ കോളനി, കമ്മന നാഗത്താന്‍കാവ്, കൂടല്‍ ചെമ്മാട്, കമ്മന, വര ടിമൂല കുട്ടിച്ചാത്തന്‍കാവ്, താഴെ കൊയിലേരി ഭഗവതിക്കാവ് തുടങ്ങിയ ഇടങ്ങളില്‍നിന്നാണ് വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേ ത്രത്തിലേക്ക് അടിയറ എഴുന്നള്ളത്തുകള്‍ എത്തിയത്. വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലേക്കുള്ള അടിയറകള്‍ മാനന്തവാടി നഗരത്തിലെത്തിയപ്പോള്‍ കാല്‍നടയായി അടിയറ എഴുന്നള്ളത്ത് നടത്തിയിരുന്ന പല ക്ഷേത്രങ്ങളും ഇത്തവണ വാഹനത്തിലാണ് പുറപ്പെട്ടത്.എല്ലാ അടിയറകളും സം ഗമിച്ചതോടെയാണ് രാത്രി ഏറെ വൈകി ആറാട്ടുതറയി ലേക്ക് ആറാട്ടെഴുന്നള്ളത്ത് നടത്തിയത്.മുന്വര്ഷങ്ങളിലുള്ളതുപോ ലെ തിരക്ക് നഗരത്തില്‍ അനുഭവപ്പെട്ടില്ല. എങ്കിലും ആറാട്ടുത്സ വത്തിന്റെ അവസാനദിനമായ വെള്ളിയാഴ്ച പതിനായിരങ്ങളാ ണ് വള്ളിയൂര്‍ക്കാവിലേക്ക് ഒഴു കിയെത്തിയത്.അടിയറകള്‍ എത്തിയതോടെ നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി. ഇതോടെ വള്ളിയൂര്‍ക്കാവ് ഭാഗത്തേ ുള്ള വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസ് വഴിയും കാവില്‍നിന്ന് മാനന്തവാടി നഗ രത്തിലേക്കുള്ള വാഹനങ്ങള്‍ ശാന്തിനഗര്‍ വഴിയും കടത്തി വിട്ട് വണ്‍വേ സംവിധാനമൊരുക്കി.15 ദിസവും മേലേക്കാവിലും താഴെ കാവിലെ ഓപ്പണ്‍ സ്റ്റേജിലും വ്യത്യസ്തങ്ങളായ പരിപാടികള്‍ അരങ്ങേറിയിരുന്നു.മേലെ കാവില്‍ ദിവസവും ക്ഷേത്രാ ചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് നടന്നത്.എടവക പള്ളിയറ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വാള് എഴുന്നെള്ളിച്ച് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചതോടെയാണ് വള്ളിയൂര്‍ക്കാവ് തുടക്കം കുറിച്ചത്