ഉത്തരക്കടലാസ് നഷ്‌ടമായത് യാത്രയ്ക്കിടെയെന്ന് അധ്യാപകൻ; നടപടിയെടുക്കാൻ കേരള സർവകലാശാല
ഉത്തരക്കടലാസ് നഷ്‌ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്‌ടമായത്. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകൻ്റെ മൊഴി. വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും.
പരീക്ഷ പൂർത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി വകലാശാലയിൽ നിന അധ്യാപകർക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അനുമതിയുണ്ട്. ഇത്തരത്തിൽ കൊണ്ടുപോയപ്പോഴാണ് നഷ്‌ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വിശദീകരണം.