കൽപ്പറ്റ നഗരസഭയുടെ 2025 – 26 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു
കൽപ്പറ്റ: നഗരസഭാ ചെയർമാൻ ശ്രീ അഡ്വക്കേറ്റ് ടി ജെ ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത് ബജറ്റ് അവതരിപ്പിച്ചു അവതരിപ്പിച്ചു. 921499921/- (തൊണ്ണൂറ്റി രണ്ട് കോടി പതിനാല് ലക്ഷത്തി തൊണ്ണൂറ്റി ഒതിനായിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) രൂപ വരവും , 888016332/- ( എൺപത്തി എട്ട് കോടി എൺപത് ലക്ഷത്തി പതിനാറായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് ) രൂപ ചെലവും, 33448589/- (മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തി എൺ പത്തി മൂവായിരത്തി അഞ്ഞൂറ്റി എൺപത്തി ഒമ്പത്) രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കേയം തൊടി, ആയിഷ പള്ളിയാലിൽ, അഡ്വക്കേറ്റ് എ പി മുസ്തഫ, രാജാറാണി, സി കെ ശിവരാമൻ, ഡി രാജൻ, ഷമീർ ബാബു, വിനോദ് കുമാർ, ഷിബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.കുടിവെള്ളം, മാലിന്യ സംസ്ക്കരണം, ഭവനം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. എന്നിവയാണ് സുപ്രധാന പ്രഖ്യാപനങ്ങൾ ജീവാമൃതം കുടിവെള്ളം ലഭിക്കാത്ത ഒരു വീടു പോലുമില്ലാത്ത നഗരസഭ എന്ന സ്വപ്നതുല്യമായ നേട്ടത്തിലേക്ക് നമ്മൾ നീങ്ങുകയാണ്. മേൽ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ്ണ സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന നഗരസഭയായി നമ്മൾ മാറുകയാണ്. അമൃത് 2.0 രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന ജീവാമൃതം രണ്ടാംഘട്ടത്തിന് 19.11 കോടി രൂപ ഈ ബജറ്റ് നീക്കിവെക്കുന്നു. റോക്ക് ഗാർഡൻ നഗരത്തിൽ വരുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനും ആനന്ദത്തിനും ഒരിടം സ്ഥാപിക്കുക എന്നത് നമ്മുടെ സ്വപ്നമാണ്. കൽപ്പറ്റ ബൈപ്പാസിൽ ഉള്ള നഗരസഭയുടെ സ്ഥലത്ത് റോക്ക് ഗാർഡൻ എന്ന പേരിൽ ഒരു ഉദ്യാനം നിർമ്മിക്കാൻ ഭരണസമിതി ആഗ്രഹിക്കുകയാണ്. മേൽ റോക്ക് ഗാർഡന്റെ നിർമാണത്തിനായി ഒന്നരക്കോടി രൂപ ഈ ബജറ്റ് നീക്കി വെക്കുന്നു. ക്രിറ്റിക്കൽ കെയർ യൂണിറ്റ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിലവിൽ ഡയബറ്റിക് റെറ്റിനോപ്പതി, പീഡിയാട്രിക് ഐസിയു , ഓക്സിജൻ പ്ലാന്റ് എന്നിങ്ങനെയുള്ള ഒരുപാട് നേട്ടങ്ങൾ സ്വായത്തമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ചികിൽസാ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താൻ സാധിക്കുന്ന രൂപത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനുബന്ധമായി പഴയ കൽപ്പറ്റ ഗവൺമെന്റ് ആശുപത്രി നിലനിന്നിരുന്ന സ്ഥലത്ത് 23 കോടി രൂപ ചെലവഴിച്ച് ക്രിട്ടിക്കൽ കെയർ യൂണിറ്റ് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ നിർമ്മിക്കും. ബ്ളഡ് ബാങ്ക് വൈത്തിരി താലൂക്കിലെ ഒരു രോഗിക്ക് ബ്ലഡിന് ആവശ്യം വന്നാൽ ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കിൽ നിന്നും രക്തം സ്വീകരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. താലൂക്കിലെ ജനങ്ങളുടെ നിരന്തരമായ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ നമ്മൾ ബ്ലഡ് ബാങ്കിന്റെ പ്രാഥമിക നടപടികൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ആയതിന്റെ പൂർത്തീകരണത്തിനായി 10 ലക്ഷം രൂപ ഈ ബജറ്റ് മാറ്റിവെക്കുന്നു. ബയോ മൈനിംഗ് വെള്ളാരംകുന്നിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അശാസ്ത്രീയമായ മാലിന്യ സംസ്കരണം മൂലം അടിഞ്ഞു കൂടി കിടക്കുന്ന വർഷങ്ങൾ പഴക്കമുള്ള അജൈവ മാലിന്യങ്ങൾ കെ.എസ്.ഡബ്യു.എം.പി. യുടെ സഹായത്തോടെ പത്ത് മീറ്റർ ആഴത്തിൽ കുഴിച്ചെടുത്ത് നിർമാർജനം ചെയ്യുന്ന ബയോമൈനിംഗ് പദ്ധതി നടപ്പിലാക്കുന്നതിനായി 2 കോടി 10 ലക്ഷം രൂപ ചിലവഴിക്കും. ലിങ്ക് റോഡുകൾ കൽപ്പറ്റ പുളിയാർമലയിൽ നിന്നും ആരംഭിച്ച് മുണ്ടേരി വഴി കടന്നുപോയി എൻ എം എസ് എം ഗവ. കോളേജ് വഴി വെള്ളാരംകുന്നിൽ നാഷണൽ ഹൈവേ യോട് ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിർമ്മിക്കുന്നതിനായി സർക്കാർ സഹായത്തോടുകൂടി 12 കോടി രൂപ ചെലവഴിക്കും. ഇലക്ട്രിക്ക് ഫെൻസിംഗ് വർദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങളിൽ നിന്നും മനുഷ്യനും , കൃഷിക്കും, വളർത്തു മൃഗങ്ങൾക്കും സംരക്ഷണം നൽകുന്നതിനായി ഇലക്ട്രിക് പെൻസിൽ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും. അതിനായി 25 ലക്ഷം രൂപ ബജറ്റ് നീക്കിവെക്കുന്നു ഗാർബേജ് ഫ്രീ സിറ്റിവാട്ടർപ്ലസ് അംഗീകാരങ്ങൾ കേരളത്തിൽ ആദ്യമായി ഒഡിഎഫ് പ്ലസ് പ്ലസ് അവാർഡ് നേടിയ നഗരസഭയാണ് കൽപറ്റ നഗരസഭ. സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ രാജ്യത്തെ ഏറ്റവും ഉന്നത റാങ്കിങ്ങായ വാട്ടർ പ്ലസ് അവാർഡിനാണ് നമ്മൾ ഈ തവണ അപേക്ഷ നൽകിയിട്ടുള്ളത്. അതോടൊപ്പം രാജ്യത്തിന്റെ മാലിന്യ മുക്ത ക്യാംപയിന്റെ മറ്റൊരു അഭിമാന റാങ്കിങ്ങായ ഗാർബേജ് ഫ്രീസിറ്റിയുടെ ഫൈവ് സ്റ്റാർ റേറ്റിങ്ങിനും നമ്മൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. മേൽ രണ്ട് റാങ്കിങ്ങുകൾക്കുമായി അപേക്ഷ നൽകിയ ഒരേയൊരു തദ്ദേശ സ്വയം സ്ഥാപനം നമ്മളാണ്. രണ്ട് പദ്ധതികളുടെയും പ്രവർത്തനങ്ങൾക്ക് വേണ്ടി പത്തുലക്ഷം രൂപ ഈ ബജറ്റ് നീക്കിവെക്കുകയാണ് .ടൗൺ നവീകരണം രണ്ടാംഘട്ടം** ടൗൺ നവീകരണം രണ്ടാം ഘട്ടം നമ്മൾ ആരംഭിച്ചിരിക്കുകയാണ് അതിന്റെ ഭാഗമായി കൽപ്പറ്റ പഴയ ബസ്റ്റാൻഡിന്റെ മുൻവശം ഡ്രൈനേജിന്റെയും, മലബാർ ജ്വല്ലറിയുടെ എതിർവശം ഡ്രൈനേജിന്റെയും പണി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. ആയതിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട് ആധുനിക അറവുശാല നഗരത്തിൽ ശാസ്ത്രീയമായ രൂപത്തിൽ അറവ് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ സ്ലോട്ടർ ഹൗസ് ആരംഭിക്കും. രണ്ടു കോടി രൂപ അതിനായിട്ട് ബജറ്റ് മാറ്റിവെച്ചിട്ടുണ്ട്.