ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം – പ്രിയങ്ക ഗാന്ധി
ജനഹിതം അറിഞ്ഞ് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് അധ്യക്ഷയായി.ടി.സിദിഖ്എംഎല്എ,ഐസി ബാലകൃഷ്ണ എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാര്‍ ,മുന്‍ മന്ത്രി പി കെ ജയലക്ഷ്മി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ പുരോഗതിക്കും വനിതാ വികസനത്തിനും ടൂറിസം മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക ക്ഷീര മേഖലയ്ക്കും മുന്‍ഗണന നല്കുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഏറെ ഗുണകരമാണ്.ഇന്റാക്റ്റീവ് പാനല്‍ പോലുള്ള പുതിയ പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുണകരമാകും.വിദ്യാദ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിക്കാനും സഹായിക്കും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.പഞ്ചായത്ത് നടത്തുന്ന പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തനവും ശുചിത്വ മേഖലയിലെ ഇടപെടലും ക്ഷീര കാര്‍ഷിക മേഖലയിലെ പ്രവര്‍നങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു കേരളത്തിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ഇന്ത്യക്ക് മാതൃകയാണ്.എംജി ബിജു,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ,ലജി തോമസ് സ്വപ്ന പ്രിന്‍സ് ,കമറുന്നീസ കോമ്പി മീനാക്ഷി രാമന് ,അസീസ് വാളാട് ,കെ.ഷബിത,ടി.കെ. അയ്യപ്പന്,ജോസ് കൈനി കന്നേല്സെക്രട്ടറി സുധീര്‍ സി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥ തുടങ്ങിയവര്‍ പങ്കെടുത്തു