അതിവർഷ ആനുകൂല്യ വിതരണം
കൽപറ്റ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അതിവർഷ ആനുകൂല്യം ഇനത്തിൽ ആദ്യ ഗഡു കൈപ്പറ്റിയ കർഷക തൊഴിലാളികൾക്ക് 2025 ഏപ്രിൽ രണ്ടാം വാരം ബോർഡിൽ നിന്നു രണ്ടാം ഗഡു വിതരണം ചെയ്യും. 2022-23, 2023 -24 സാമ്പത്തിക വർഷത്തിൽ ഒന്നാം ഗഡു ലഭിച്ച തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ തൊഴിലാളികളുടെ നോമിനി, മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ ഉടൻ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ