Feature NewsNewsPopular NewsRecent Newsവയനാട്

നീരുറവ സംരക്ഷണ പദ്ധതി: അൻപത് പേർക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു

മാനന്തവാടി: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും മുള്ളൻകൊല്ലി നീർത്തട വികസന സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന നീരുറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു. 50 കുടുംബങ്ങൾക്കാണ് 12 ആഴ്ച വളർച്ചയെത്തിയ 10 ബി.വി 380 ഇനം മുട്ടക്കോഴികളെ വിതരണം ചെയ്തത്. ഒൻപത് ആഴ്ചകൾക്കുള്ളിൽ ഈ കോഴികൾ മുട്ടയിടാൻ തുടങ്ങും. മീനങ്ങാടിയിലെ മടക്കൽ പൗൾട്രി ഫാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മുള്ളൻകൊല്ലി കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം കെ സിജിത്ത് കോഴികളുടെ വിതരണം ഉദ്ഘാടനം ചെയ്തു. നീർത്തട വികസന സമിതി ചെയർമാൻ പി.ആർ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, നീർത്തട വികസന സമിതി സെക്രട്ടറി സൗമിനി കെ.കെ, കമ്മിറ്റി അംഗം എ.പി.പ്രഭാകരൻ, പ്രോഗ്രാം കോർഡിനേറ്റർ ദീപു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *