പോളിടെക്നിക് കോളേജിലെ കഞ്ചാവ് വേട്ട; ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. ആകാശിന് ജാമ്യം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന ആകാശിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഘട്ടത്തിൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക്ക് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോയിൽ അധികം കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പൊലീസും ഡാൻസാഫ് സംഘവുമാണ് റെയ്‌ഡ് നടത്തിയത്.