പരീക്ഷ എഴുതുന്നതിനിടെ ഉത്തരപേപ്പര്‍ പിടിച്ചുവാങ്ങി; പിന്നാലെ അധ്യാപകനെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചുവാങ്ങിയ ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി. മറ്റൊരു വിദ്യാര്‍ത്ഥിനി സംസാരിച്ചതിനാണ് ഇന്‍വിജിലേറ്റര്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ പരീക്ഷയ്ക്കിടെ പിടിച്ചുവെച്ചത്. സംഭവം വിവാദമായതോടെ പരീക്ഷാ കമ്മീഷണര്‍ അധ്യാപകനെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായി പരീക്ഷാ കമ്മീഷ്ണര്‍ മാണിക്ക് രാജ് ഉത്തരവിറക്കി.
സംഭവത്തില്‍ മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിക്കും. മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്