Feature NewsNewsPopular NewsRecent Newsകേരളം

‘ഭാരതരത്നയ്ക്കും മുകളിലാണ് അംബേദ്കറിന്റെ സംഭാവനകൾ’; രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: ഡോ. ബി ആർ അംബേദ്‌കറിന്റെ സംഭാവനകൾ ഭാരതരത്നയ്ക്കും മുകളിലാണെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. എല്ലാവരും അംബേദ്‌കറുടെ ആത്മകഥ വായിക്കണം. അംബേദ്‌കർ രാഷ്ട്ര ഗുരുവാണ്. ദളിത് നേതാവ് ആയിട്ടല്ല അംബേദ്‌കറെ കാണേണ്ടതെന്നും ഗവർണർ പറഞ്ഞു. ബാബാ സാഹിബ് അംബേദ്‌കർ വിശ്വ രത്നമായി അടയാളപ്പെടുത്തേണ്ട ആളാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. സംവരണം ഒരാളുടെയും അവസരങ്ങൾ ഇല്ലാതാക്കാനല്ലെന്നും സമൂഹത്തിൽ പരിഗണന ലഭിക്കുന്ന വിഭാഗങ്ങൾക്ക് സംവരണം വേണ്ടെന്നും ഗവർണർ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾക്ക് ശേഷവും ഇത്തരം കോൺഗ്രസ് സംഘടിപ്പിക്കേണ്ടിവരുന്നു. ഇത് നാം ഇത്രയും കാലം തെറ്റായാണ് ചിന്തിച്ചിരുന്നതെന്ന് തെളിയിക്കുന്നു. എസ്സി, എസ്ടി വിഭാഗങ്ങളുടെ വികസനത്തിന് നാം എന്ത് ചെയ്തു എന്നത് പരിശോധിക്കണം. ദളിത് പ്രോഗ്രസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

ദളിതരല്ലാത്തവരുടെ മനോനിലയിൽ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും സമ്പത്ത് ഉണ്ടായാലും ദളിതർക്ക് സമൂഹത്തിൽ ലഭിക്കേണ്ട മാന്യത ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദളിതർ അല്ലാത്തവരുടെ മനോനിലയുടെ പ്രശ്‌നമാണ്. നിയമപരവും ഭരണഘടനാപരവുമായ പ്രശ്‌ങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷേ ആദ്യം മാറേണ്ടത് മനുഷ്യൻ്റെ മനസ്സാണെന്നും അർലേക്കർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *