ജീവന് ഭീഷണിയുണ്ട്’; അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇളംദേശം സീഡ് സൊസൈറ്റി നൽകിയ പരാതിയെ തുടർന്നാണ് തൊടുപുഴ പൊലീസ് മുട്ടം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
അതേസമയം, ജീവന് ഭീഷണിയുണ്ടെന്നും പൊലീസും രാഷ്ട്രീയക്കാരും ഒത്തു കളിക്കുകയാണെന്നും സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ കുടുങ്ങുമെന്നും അനന്തു കൃഷ്ണൻ പറഞ്ഞു. ഇളംദേശം സീഡ് സൊസൈറ്റിയുടെ കീഴിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി