എം.എസ്.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
കല്പറ്റ: എം.എസ്എസ് ഇഫ്താർ മീറ്റ് എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി.മമ്മത് കോയ ഉദ്ഘാടനം ചെയ്തു.ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തി വിശ്വാസിയുടെ സംസാരവും പ്രവർത്തനവും സ്വഭാവവും സംസ്കരിക്കുകയാണ് നോമ്പനുഷ്ഠിക്കുന്നതിലൂടെ കരഗതമാകുന്നത്.അത്തരം നിയന്തണങ്ങളുടെ അഭാവമാണ് ആധുനിക യുവതയെ ലഹരിയിലേക്കും അക്രമത്തിലേക്കും നയിക്കുന്നതെന്ന് ജില്ല എം എസ് എസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് യു.എ അബ്ദുൽ മനാഫ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. എ.പി കുഞ്ഞാമു,ഹാരിസ് ബാഖവി,സൈതലവി സ്വലാഹി, റസാഖ് കൽപ്പറ്റ, അബ്ദുൽ ജലീൽ മദനി, ജുനൈദ് കൈപ്പാണി, യൂസഫ് നദ് വി, അബ്ദുൽ ജലീൽ, മുഹമ്മദ് ശരീഫ്, മുഹമ്മദ് പഞ്ചാര, അബ്ദുൽ ഫത്താഹ്, കല്ലങ്കോടൻ മൂസഹാജി, സ്വാലിഹ് ഹുദവി, എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി സ്വഗതവും കെ.എം ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ സി.കെ. അബ്ദുൽ അസീസ്, അറക്കൽ സലീം, എ.കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. സലാം, മുണ്ടോളി പോക്കു, വി. ബദറുദ്ദീൻ, പി.പി. മുഹമ്മദ് നേതൃത്വം