വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപെട്ടു തഹസിൽദാറെ ഉപരോധിച്ചു
വൈത്തിരി :കുന്നത്തിടവക | വില്ലേജിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപെട്ടു വൈത്തിരി മണ്ഡലം ഐ എൻടിയുസി കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് തഹസിൽദാറെ ഉപരോധിച്ചു.
6 മാസത്തോളമായി വില്ലേജ് ഓഫിസിൽ ഓഫിസർ ഇല്ലാതായിട്ട്. ചുണ്ടേൽ വില്ലേജ് ഓഫിസർക്ക് കുന്നത്തിടവകയിലെ ചുമതല കൂടി ഇടയ്ക്ക് നൽകിയിരുന്നു. ഓഫിസർ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ, ചികിത്സാ സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. എഡിഎമ്മുമായി സംസാരിക്കുകയും തിങ്കളാഴ്ച വില്ലേജ് ഓഫിസറെ നിയമിക്കുമെന്ന രേമാമൂലമുള്ള ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയായിരുന്നുവെന്ന് സമരക്കാർ അറിയിച്ചു.
ഐഎൻടിയുസി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് ഷിനിൽ തോമസ്, സെക്രട്ടറി വിജേഷ് കെ, സുനിൽ കച്ചേരിപ്പാറ, ഷഹീർ, റിയാസ്, മുജീബ്, ചാർലി, സോബി വർഗീസ്, ഷമീർ എന്നിവർ സമരത്തിനും ജില്ലാ ‘അഡീഷണൽ മജിസ്ട്രേറ്റുമായി നടത്തിയ ചർച്ചയ്ക്കും നേതൃത്വം നൽകി