കല്‍ക്കരി കുംഭകോണ കേസ് സി.ബി.ഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി വയനാട് സ്വദേശി
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി വയനാട് സ്വദേശി.സുപ്രീം കോടതി അഭിഭാഷകന്‍ എ. കാര്‍ത്തിക്കിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.വയനാട് കല്‍പ്പറ്റ സ്വദേശിയാണ് കാര്‍ത്തിക്. 2017 മുതല്‍ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡാണ്. കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും മറ്റ് കോടതികളിലുമുള്ള കേസുകളില്‍ സി.ബി.ഐക്ക് വേണ്ടി എ. കാര്‍ത്തിക് ഹാജരാകുമെന്നാണ് കേന്ദ്രവിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഭിഭാഷകയായ സ്മൃതി സുരേഷാണ് ഭാര്യ.കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ ആദ്യ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പ്രമുഖ സീനിയര്‍ അഭിഭാഷകനായ ആര്‍.എസ്. ചീമ ആയിരുന്നു. മനീന്ദര്‍ സിങ്, രാജേഷ് ബത്ര എന്നിവരും സി.ബി.ഐയുടെ അഭിഭാഷകര്‍ ആയിരുന്നു.കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സീനിയര്‍ അഭിഭാഷകനുമായ ആര്‍. ബസന്തത്തിന്റെ ജൂനിയറായും പ്രവര്‍ത്തത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ കാര്‍ത്തിക്കിന്റെ സ്‌കൂള്‍ വിദ്യഭ്യാസം കോഴിക്കോട് ചിന്മയ വിദ്യാലയത്തിലായിരുന്നു