ലഹരി ബോധവൽക്കരണ സന്ദേശവുമായി ജെ.സി.ഐ. കൽപ്പറ്റ
കൽപ്പറ്റ :ജെ സി ഐ കൽപ്പറ്റയും പോലീസ് ഡിപ്പാർട്ട്മെന്റും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് എൻ എം എസ് എം കോളേജിൽ വെച്ച് ടോക്ക് വിത്ത് സ്റ്റുഡൻസ് പ്രോഗ്രാം നടത്തി. ജെസിഐ കൽപ്പറ്റ പ്രസിഡണ്ട് അമൃത മങ്ങാടത്ത് അധ്യക്ഷത വഹിച്ച പരിപാടി എൻ എം എസ് എം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സുബിൻ പി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോടെൽ ഓഫീസർ മോഹൻദാസ്, കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ശിഖ ആനന്ദ് ജെസിഐ ഫാറൂഖ് കോളേജ് പ്രസിഡന്റ് അശ്വിൻ നാഥ് പിടിഎ വൈസ് പ്രസിഡന്റ് പ്രതീഷൻ കെ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസോസിയേറ്റ് എൻസിസി ഓഫീസർ ബഷീർ സ്വാഗതം ആശംസിച്ചു, ലഹരിക്കെതിരെ സമൂഹം എങ്ങനെ പോരാടണമെന്നും യുവതലമുറ ലഹരിക്കെതിരെ എന്താണ് സമൂഹത്തിന് നൽകേണ്ടത് എന്നും പരിപാടിയിൽ ചർച്ച ചെയ്തു.