അങ്കണവാടി ജീവനക്കാരുടേത് ന്യായമായ സമരം; വി ഡി സതീശൻ
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വിഷയം സഭയിൽ ഉന്നയിച്ച് വി ഡി സതീശൻ. അങ്കണവാടി ജീവനക്കാരുടേത് ന്യായമായ സമരമെന്ന് വി ഡി സതീശൻ. അതുകൊണ്ടാണ് സമരത്തെ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ആശാവർക്കർമാർ നിരാഹാരസമരം തുടങ്ങി. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്. ആദ്യഘട്ടത്തിൽ മൂന്ന് പേരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാരസമരം കെ.ജി താര ഉദ്ഘാടനം ചെയ്‌തു. ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് ആശാ വർക്കേഴ്സ്.