ബോധവൽക്കരണ ക്ലാസ് നടത്തി
കണിയാമ്പറ്റ :ഗവ.യുപി സ്കൂളിൽ
കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് – ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ യുപി സ്കെയിലിങ് അപ്പ് പരിപാടിയുടെ ഭാഗമായി ‘ഹെൽത്തി സമ്മർ’ വിഷയത്തിൽ ബോധവൽ ക്കരണ ക്ലാസ് നടത്തി.
എസ് .എം. സി ചെയർമാൻ ടി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു . ഒ.ആർ.സി പ്രൊജക്ട് കോ ഓർഡിനേറ്റർ എം.വിന്ദുജ മുഖ്യ പ്രഭാഷണം നടത്തി. എം എസ് ഡബ്ല്യു ഇന്റേൺഷിപ് വിദ്യാർഥികളായ മിമി മെറിൻ ജോൺ , എം .കെ . അസ്മിത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കാവൽ പ്രോജക്ട് കോ ഓർഡിനേറ്റർ മാർട്ടിൻ അബ്രഹാം , സ്റ്റാഫ് സെക്രട്ടറി പി.ജെ. റെയ്ച്ചൽ ആശംസകൾ നേർന്നു. പ്രധാന അധ്യാപിക ലിസി ജോസഫ് സ്വാഗതവും വി. അബ്ദുൾ റസാക്ക് നന്ദിയും പറഞ്ഞു.