Feature NewsNewsPopular NewsRecent Newsകേരളം

പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിൻവലിക്കാം; ധനവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിൻവലിക്കാം. ഇതിനുള്ള ലോക്ക് ഇൻ പീരിഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. രണ്ടു ഗഡുവിൻ്റെ ലോക്ക് ഇൻ പീരിഡ് ഒഴിവാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. 2023 ലാണ് കുടിശ്ശിക പിൻവലിക്കുന്നത് ധനവകുപ്പ് തടഞ്ഞത്. 2019 ലെയും 2020ലെയും ആയി 16 ശതമാനം ഡിഎ ആണ് 2021ൽ പിഎഫിൽ ലയിപ്പിച്ചത്. 2021 ലാണ് തുക പിഎഫിൽ ലയിപ്പിക്കാനും നാലു വർഷത്തിന് ശേഷം പിൻവലിക്കാൻ അനുവദിച്ചും ഉത്തരവ് ഇറക്കിയത്. എന്നാൽ 2023ൽ കുടിശ്ശിക പിൻവലിക്കുന്നത് തടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *