ജെ.എസ്.വി.ബി.എസ് ഉത്തരമേഖലാ അധ്യാപക പരിശീലനക്യാമ്പ് നടത്തി
ചീയമ്പം: യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ ഉത്തരമേഖലാ ജെ.എസ് വീ ബി എസ് അധ്യാപക പരിശീലന ക്യാമ്പ് നടത്തി. ചീയമ്പം മാര്‍ ബസേലിയോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന പരിപാടി മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യന്‍ അധ്യക്ഷനായി.വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട് കുടി പതാക ഉയര്‍ത്തി. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാദര്‍ പീ സി പൗലോസ് ജനറല്‍ സെക്രട്ടറി പി.വി ഏലിയാസ് , ട്രഷറര്‍ എല്‍ദോ ഐസക്ക് കേന്ദ്ര സെക്രട്ടറിമാരായ ടി വി സജീഷ്, എന്‍.എം ജോസ് ,കേന്ദ്ര കമ്മിറ്റിയംഗങ്ങളായ റോയി തോമസ്, ഇ പി ബേബി, ഭദ്രാസന ഡയറക്ടര്‍മാരായ അനില്‍ ജേക്കബ്, പി.വി സ്‌ക്കറിയ, ഭദ്രാസന സെക്രട്ടറിമാരായ ജോണ്‍ ബേബി, കെ.ടി ബെന്നി, ഹെഡ്മാസ്റ്റര്‍ കെ ഒ അബ്രഹാം പള്ളി ട്രസ്റ്റി . ടി.ടി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന കമ്മിറ്റി അംഗങ്ങളായ എന്‍.പി തങ്കച്ചന്‍ ,ഷാജി മാത്യു, എബിന്‍ പി.ഏലിയാസ് ടീ ജി ഷാജു, കെ.കെ യാക്കോബ് സീ.കെ ജോര്‍ജ് , പി.എം രാജു, പി.എഫ് തങ്കച്ചന്‍ പള്ളി സെക്രട്ടറി പി. വി യാക്കോബ് എന്നിവര്‍ നേതൃത്വം നല്‍കി