ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
വെളളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ സഹകരണത്തോടെ സൗജന്യ തൈറോയിഡ് – ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും ഭാരതീയ ചികിത്സ വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ തൈറോയിഡ് സ്‌പെഷ്യാലിറ്റി ക്ലിനിക് , ആയുഷ്ഗ്രാമം- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി മാനന്തവാടിയും സംയുക്തമായാണ് ക്യാമ്പ് ഓരുക്കിയത്.ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. തൈറോയിഡ് സ്‌പെഷ്യലിറ്റി ക്ലിനിക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ സ്മിത കെ ബോധവല്‍ക്കരണ ക്ലാസ്സിനു നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ പി രാധ, സഫീല പടയന്‍, ലൈബ്രറി സെക്രട്ടറി എം അബ്ദുള്‍ അസീസ്, പി.എം ഷബീര്‍ അലി, എസ് കെ തങ്ങള്‍, ഗോഡ് വിന്‍ ബിജു, പി അബ്ദുള്ള, ശരണ്യ പ്രദീപ്, സന്ധ്യ , ബിബിന്‍ പി.എഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനുള്ള ആഹാരങ്ങളും ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു.