Event More NewsFeature NewsNewsPoliticsPopular News

പോഷൻ ഭി പഠായി ഭി’ അങ്കണവാടി വർക്കർമാർക്ക് പരിശീലനം നൽകി

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മാനന്തവാടി ഐ.സി ഡി. എസ്. പ്രോജെക്‌ടിലെ അങ്കണവാടി വർക്കർമാർക്ക് ‘പോഷൻ ഭി പഠായി ഭി’ മൂന്നു ദിവസത്തെ ട്രെയിനിങ് വൈറ്റ് ഫോർട്ട് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. ട്രെയിനിങ് പരിപാടി മാനന്തവാടിസി.ഡി.പി.ഒ സിന്ധു കെ.പി.യുടെ അദ്ധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു. മിഷൻ സക്ഷം അങ്കണവാടികളുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും വിദ്യാഭ്യാസ നയത്തിന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ളതിൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന പദ്ധതിയാണ് ‘പോഷൻ ഭി പഠായി ഭി’.കുട്ടികൾക്ക് സമഗ്രവും ഗുണമെന്മയുള്ളതുമായ പ്രീ രെപമറി വിദ്യാഭ്യാസം പ്രധാനം ചെയ്യുക ബാല്യകാല ആരോഗ്യ പോഷക കാര്യങ്ങൾക്ക് ഊന്നൽ നൽകുക എന്നതാണ് പ്രധാനപ്പെട്ട ഉദ്ദേശ ലക്ഷ്യം. പരിപാടികൾക്ക് ആശംസകൾ അർപ്പിച്ച് സൂപ്പർവൈസർമാരായ സിനി മാത്യു, ഷിഞ്ചു ഭരതൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *