Feature NewsNewsPopular NewsRecent Newsകേരളം

ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനോട് റിപ്പോർട്ട് തേടി ഗവർണർ. നാട്ടിലെ ലഹരി വ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ നൽകാനും നിർദ്ദേശം നൽകി. സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്‌ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *