Event More NewsFeature NewsNewsPoliticsPopular News

സഹായ ധനവും മരണാനന്തര സഹായവും വിതരണം ചെയ്തു

കൽപറ്റ:കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്ക് നൽകാനുള്ള കുടിശിക ആനുകൂല്യങ്ങൾ നൽകാൻ സാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ സർക്കാർ തലത്തിൽ നടത്തി വരുന്നതായി കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ എൻ ചന്ദ്രൻ അറിയിച്ചു.കേരള കർഷക തൊഴിലാളി ക്ഷേമ നിധി പദ്ധതിയിൽ അംഗങ്ങളായ മേപ്പാടി മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, ദുരന്ത ബാധിതർക്കുമായി ബോർഡ്‌ അനുവദിച്ച സഹായ ധനവും മരണാനന്തര സഹായവും ഉദ്ഘാടനം എസ് ശ്രുതിക്കു നൽകി സംസാരിക്കുക ആയിരുന്നു അദ്ദേഹം. കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ്‌ സിയാദ് കെ. എസ് ആധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ ചന്ദ്രജ കിഴക്കെയിൽ സ്വാഗതം പറഞ്ഞു. കെ. ബാവ, സുന്ദർ രാജ് എടപ്പെട്ടി, ടി.ജെ. ചാക്കോച്ചൻ, അബു ഗൂഡലായി, പി, എസ് ശശിധരൻ, കെ.കെ. വർഗീസ്, കെ മുഹമ്മദ്‌, അഷ്‌റഫ്‌ പൂലാടൻ, ജിഷ ജോസ് എന്നിവർ സംസാരിച്ചു. ബിരുദ, ബിരുദാ നന്തര,പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ക്ഷേമ നിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് ബോർഡ്‌ നൽകുന്ന അവാർഡ് വിതരണവും ചടങ്ങിൽ നടത്തി

Leave a Reply

Your email address will not be published. Required fields are marked *