മാനന്തവാടി മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ ഉടൻ പ്രവർത്തന ക്ഷമമാക്കണം -എസ്ഡിപിഐ
മാനന്തവാടി: ദിവസങ്ങളായി പണിമുടക്കിയ മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ യൂണിറ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഇവിടുത്തെ സി.ടി സ്കാൻ പ്രവർത്തിക്കാത്തതിനാൽ ഇവിടെ ചികിത്സക്കെത്തുന്ന നിരവധി രോഗികകൾക്ക് സ്കാനിങ്ങിന് വേണ്ടി അടുത്തുള്ള സ്വകാര്യ ആശുപത്രികളെയും, ലാബുകളെയും ആശ്രയിക്കേണ്ടി വരികയാണ്.ഇത് രോഗികൾക്ക് ഇരട്ടി ചിലവ് വരുത്തുന്നതോടൊപ്പം ചികിത്സ വൈകുന്നതിനും കാരണമാവുന്നുണ്ട്.അത് കൊണ്ട് തന്നെ അടിയന്തരമായി സി.ടി സ്കാൻ യൂണിറ്റ് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ മെഡിക്കൽ കോളേജ് അധികൃതർ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, ജോയിന്റ് സെക്രട്ടറി ഖാലിദ്, ഫിറോസ്, ഹംസ, ഷുഹൈബ്, നാസർ, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.