റോഡിന്റ വശങ്ങളിൽ മരങ്ങൾ കൂട്ടിയിടുന്നവർക്കെതിരെ നടപടിയെടുക്കണം: പെരിക്കല്ലൂർ പൗരസമിതി
പുൽപ്പള്ളി : മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തിലെ പ്രദേശത്ത് പ്രധാനപ്പെട്ട റോഡുകളിലും, ഇടുങ്ങിയ ചെറു റോഡുകളിലും അടക്കം ധാരാളം മുറിച്ച മരങ്ങൾ അലക്ഷ്യമായി ഇടുന്നത് മൂലം വൻ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡിലേക്ക് കയറിയാണ് മരങ്ങൾ ഇട്ടിരിക്കുന്നത്. ഇടുങ്ങിയ റോഡുകളിൽ വലിയ വണ്ടികൾ നിർത്തി ലോഡ് കയറ്റുന്നത് മൂലം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ബന്ധപ്പെട്ട റവന്യൂ വകുപ്പ്, പഞ്ചായത്ത്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, പോലീസ് സംവിധാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻമാരായ ജോസ് നെല്ലേടം, കലേഷ് പി എസ്, ഗിരീഷ് കുമാർ ജിജി, ഡാമിൻ ജോസഫ്, അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു.