കരുതലും കൈത്താങ്ങും ജില്ലയില്‍ 1056 പരാതികള്‍
മാനന്തവാടി: സാധാരണക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് താലുക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകള്‍. മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തില്‍ നിരവധി പരാതികളാണ് വനം വകുപ്പ് മന്ത്രി എ കെ. ശശീന്ദ്രന്‍ പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു എന്നിവരുടെ നേതൃത്വത്തില്‍ പരിഹരിച്ചത്. വൈത്തിരി താലൂക്കില്‍ 317 പരാതികളും ബത്തേരിയില്‍ 336 പരാതികളും മാനന്തവാടി താലൂക്കില്‍ 310 പരാതികളുമാണ് ലഭിച്ചത്. ഓണ്‍ലൈനായി വൈത്തിരിയില്‍ 201പരാതിയും ബത്തേരിയില്‍ 128 പരാതികളും മാനന്തവാടിയില്‍ 403 പരാതികളുമാണ് ലഭിച്ചത്.ഓണ്‍ലൈനായി 244 അപേക്ഷകള്‍ ലഭിച്ചു. 28 പരാതികള്‍ അദാലത്തുമായി ബന്ധമില്ലാത്തതിനാല്‍ നിരസിച്ചു. പ്രാഥമിക തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ അദാലത്ത് വേദിയില്‍ വച്ചു തന്നെ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ ഉടന്‍ പരിഹാരം കാണാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. വിവിധ വകുപ്പുതല പരിശോധനകള്‍ ആവശ്യമായ പരാതികളില്‍ വകുപ്പുകള്‍ സംയുക്തമായി പരിഹരിക്കും. പൊതുവഴി തടസ്സപ്പെടുത്തല്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി തുടര്‍ പരിശോധനകള്‍ അനിവാര്യമാണ്