കൊയ്ത്തുത്സവം
കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിൽ കൃഷി ചെയ്ത നെല്ല് കൊയ്തു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചത്. യന്ത്ര സഹായമില്ലാതെ പരമ്പരാഗത രീതി മാത്രം പിന്തുടർന്ന് കൊണ്ട് ചെയ്ത നെൽ കൃഷി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമൊരുക്കലിൽ തുടങ്ങി കൊയ്ത്തുവരെ തീർത്തത് കീർത്തന കുടുംബശ്രീയിലെ അമൃത ജെ എൽ ജി ഗ്രൂപ്പിലെ ആറ് സ്ത്രീകളാണ്. രണ്ടര ഏക്കറിലായി ഉമ നെൽവിത്താണ് കൃഷി ചെയ്തത്. ആറുമാസത്തെ കഷ്ടപ്പാടിന്റെ ഫലം കൊയ്തെടുത്ത സന്തോഷത്തിലാണവർ. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജു കുമാർ, ക്ഷേമകാര്യ ചെയർമാൻ ഷംസുദ്ദീൻ പള്ളിക്കര, കണിയാമ്പറ്റ പഞ്ചായത്ത് വാർഡ് മെമ്പർമാരായ റഷീദ് കെ,സുജേഷ് കുമാർ, ജെസി ലസ്ലി,കുഞ്ഞായിഷ കെ, സന്ധ്യ ലീഷു,സരിത ടി കെ,കമലരാമൻ, ബിനു ജേക്കബ്, രേഷ്മ രമേശ്, പി നജീബ്, സുമ പി എൻ, സലിജ ഉണ്ണി, സീനത്ത് തൻവീർ, അബ്ദുൽ ലത്തീഫ് മേമാടൻ, ബിന്ദു ബാബു, ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്, കണിയാമ്പറ്റ സി ഡി എസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീർ എന്നിവർ സംസാരിച്ചു.