മരണാനന്തരം ശരീരം മെഡിക്കല്‍ കോളജിന്; സമ്മതപത്രം കൈമാറി
കല്‍പ്പറ്റ: സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ ടൗണ്‍ ബ്രാഞ്ച് അംഗം കെ.വി. സുബ്രഹ്മണ്യന്‍ മരണാനന്തരം ശരീരം വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന് വിട്ടുകൊടുക്കും. ഇതിനുള്ള സമ്മതപത്രം അനാട്ടമി വിഭാഗം മേധാവിക്കുവേണ്ടി പ്രഫ.ഡോ.വിനുബാല്‍ സ്വീകരിച്ചു. മരണാനന്തരം ദേഹം മെഡിക്കല്‍ കോളജിന് നല്‍കുന്നതിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സമ്മതപത്രത്തില്‍ സഹോദരപുത്രന്‍ കെ.വി. പ്രേമദാസനും സാക്ഷികളായി ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം. കെ. ഷിബു എന്നിവരും ഒപ്പുവച്ചു