Feature NewsNewsPopular NewsRecent Newsവയനാട്

മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് 2025 ജനുവരി 01 മുതൽ 07 വരെ വലിച്ചെറിയൽ വിരുദ്ധവാരമായി ആചരിക്കും.

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി 2025 ജനുവരി 01 മുതല്‍ 07 വരെ വലിച്ചെറിയല്‍ വിരുദ്ധവാരമായി ആചരിക്കും. പരിപാടിയുടെ ആദ്യദിനം ഗ്രാമ പഞ്ചായത്ത് ഓഫീസി പരിസരത്ത് സംഘടിപ്പിച്ച വലിച്ചെറിയല്‍ വിരുദ്ധവാരം സിഗ്നേച്ചർ ക്യാമ്പയിന്‍റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന്‍ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സണ്‍ ജലജ സജി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികള്‍, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. വരുന്ന വാരം മുതല്‍ ഹരിതകർമ്മ സേന, കുടുംബശ്രീ യുടെ ആഭിമുഖ്യത്തില്‍ വീടുകളിലേയും, സ്ഥാപനങ്ങളിലേയും ജൈവമാലിന്യ ഉപാധികളുടെ വിവരശേഖരണം ആരംഭിക്കുമെന്നും എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കി ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്നും പരിപാടിയില്‍ പ്രസിഡന്‍റ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *